റേഷനരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
റേഷനരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഫറോക്ക്:
ഫാറൂഖ് കോളേജ് കരുമകൻ കാവിന് സമീപം റോഡരികിൽ റേഷനരി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റേഷൻ കടയിൽ നിന്നും നൽകുന്ന വെള്ള സഞ്ചിയിൽ നിറച്ച അരി പ്ലാസ്റ്റിക് കവറിലാക്കിയാണ് റോഡരികിൽ തള്ളിയത്. ഫാറൂഖ് കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ സന്നദ്ധ സേനയായ ഐ.യു.എം.എൽ - ഫാസ്റ്റ് അംഗങ്ങൾ ഞായറാഴ്ച രാവിലെ സൂരജ് പ്രസ്സ് മുതൽ കരുമകൻ കാവ് വരെ കാട് നിറഞ്ഞ് കിടക്കുന്ന പാതയോരങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം കണ്ടെത്തിയത്. ഊട്ടി റോഡായി റബറൈസ് ചെയ്ത റോഡിന്റെ ഇരുവശവും മണ്ണും മറ്റു മാലിന്യങ്ങളും നിറഞ്ഞ് റോഡരികുകൾ ഉയർന്ന നിലയിലാണ്.ദിവസവും കരുമകൻ കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പൊതുജനങ്ങൾക്കും റോഡരികിലൂടെ നടക്കാൻ വലിയ പ്രയാസമാണ് ഇതുമൂലം സൃഷ്ടിക്കുന്നത്. ദേശീയപാതാ അതോറിട്ടി ഇടപെട്ട് റോഡരികിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് അവിടെ ടൈൽ പാകിയോ കോൺഗ്രീറ്റ് ചെയ്തോ പ്രശ്നം പരിഹരിക്കണമെന്ന് റിലീഫ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യു.കെ അഷ്റഫ്, എം ശുക്കൂർ , അഷ്റഫ്, സൈഫുള്ള പി.ടി ,വി. ഉബൈസ്, ലത്തീഫ് കെ.പി , മുജീബ് കെ.കെ, റഷീദ് കെ , ബിഷർ എം.കെ, റിനീസ് കെ, ഷഫീഖ് പി , എ.കെ സമദ്, റിയാസ് കെ, സിദ്ദീഖ് കോട്ടയിൽ, മുനീർ കെ.പി , സിദ്ദീഖ് പി.ടി, നവാസ് പി.ടി തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
