ചന്ദ്രിക ക്യാമ്പയിൻ പെരുവയൽ പഞ്ചായത്ത്തല ഉദ്ഘാടനം
ചന്ദ്രിക ക്യാമ്പയിൻ പെരുവയൽ പഞ്ചായത്ത്തല ഉദ്ഘാടനം
Ptv24live Online Media
21-09-2021
പെരുവയൽ:
ചന്ദ്രിക പ്രചരണ ക്യാമ്പയിൻ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം കെ.മൂസ മൗലവി നിർവ്വഹിച്ചു.
കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി സെക്രട്ടറി എം.ഷാനിയെ വാർഷിക വരിക്കാരിയായി ചേർത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത് .
സമുദായത്തിൻ്റെ ജിഹ്വയാണ് ചന്ദ്രികയെന്നും കേരളത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം വേരുറപ്പിച്ചതിൽ ചന്ദ്രികയുടെ സേവനം നിസ്തുലമാണെന്നും മൂസ മൗലവി പറഞ്ഞു.
ഹംസ മാസ്റ്റർ ,എ.ടി ബഷീർ ,ടി.പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,
എം.സി സൈനുദ്ദീൻ ,പേങ്കാട്ടിൽ അഹമ്മദ് , പി.പി ജാഫർ മാസ്റ്റർ ,കരിപ്പാൽ അബ്ദു റഹ്മാൻ ,എൻ.വി കോയ ,സി.വി ഉസ്മാൻ
ബിജു ശിവദാസ് ,സി.കെ ഫസീല ,
ബുഷറ പെരുവയൽ സംബന്ധിച്ചു.
