Peruvayal News

Peruvayal News

സൗജന്യ ദന്ത പരിശോധന ക്യാമ്പിന് തുടക്കമായി.

സൗജന്യ ദന്ത പരിശോധന ക്യാമ്പിന് തുടക്കമായി.


സൗജന്യ ദന്ത പരിശോധന ക്യാമ്പിന് തുടക്കമായി.

മുക്കം. കെ.എം.സി.ടി  ഡെന്റൽ കോളേജിൽ ചൊവ്വ മുതൽ ശനി വരെ നടക്കുന്ന ദന്ത പരിശോധന ക്യാമ്പിന്ന് തുടക്കമായി.
പങ്കെടുക്കുന്ന എല്ലാവർക്കും  ദന്ത  പരിശോധനയും, പല്ലു പറിക്കലും സൗജന്യമായിരിക്കും.  

മറ്റു ചികിത്സകളായ പല്ലിന് ക്ലിപ്പ് ഇടൽ, അടക്കൽ, കൃത്രിമ പല്ല് വെക്കൽ, ക്ലീനിങ്, റൂട്ട് കനാൽ, കവർ ഇടൽ, മുഖസൗന്ദര്യവൽകൃത   ശാസ്ത്ര ക്രിയകൾ   കൂടാതെ അപകടങ്ങൾ മൂലം താടിയെല്ലിനുണ്ടാകുന്ന ഒടിവുകൾ, മുറിവുകൾ, ചതവുകൾ, താടി എല്ലുകളുടെ വളർച്ചക്കൂടുതൽ,  വളർച്ചക്കുറവ് എന്നിവ മൂലമുണ്ടാകുന്ന മുഖവൈകല്യങ്ങൾ, താടി എല്ലിലെ മുഴകൾ - സഞ്ചികൾ, വാ തുറക്കുമ്പോഴുണ്ടാവുന്ന പൊട്ടൽ - വേദന, എല്ലിന്റെ  ഉള്ളിൽ കുടുങ്ങി കിടക്കുന്ന പല്ലുകൾ തുടങ്ങിയവ  50 %  സാമ്പത്തിക ഇളവോടുകൂടി ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി

9526021112, 9526093344, 04952292000  എന്നീ  നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുകയോ മുകളിൽ പറഞ്ഞിരിക്കുന്ന സമയത്തിനിടയിൽ  നേരിട്ട് വരികയോ  ചെയ്യാവുന്നതാണ്.
Don't Miss
© all rights reserved and made with by pkv24live