വിദ്യാ കിരണം ടാബുകളുടെ വിതരണോദ്ഘാടനം. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ നിർവ്വഹിച്ചു.
വിദ്യാ കിരണം ടാബുകളുടെ വിതരണോദ്ഘാടനം
ഫറോക്ക്:
കേരള സർക്കാരിൻ്റെ വിദ്യകിരണം പ്രൊജക്ടിൻ്റെ ഭാഗമായി ചാലിയം ഫെഡറൽ ബേങ്ക് നൽകുന്ന ടാബുകളുടെ വിതരണോദ്ഘാടനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ നിർവ്വഹിച്ചു. സീനിയർ മാനേജർ കെ. സനൂപ് അദ്ധ്യക്ഷത വഹിച്ചു.
ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂളിനുള്ള ടാബുകൾ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് സി വി രജിയും ഗവ: ഫിഷറീസ് എൽ പി സ്കൂളിനുള്ള ടാബുകൾ കോഴിക്കോട് റീജിയണൽ ഹെഡ് ടി.എസ് മോഹൻ ദാസും നൽകി.
ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക ഒ.ജയശ്രീ, ഗവ: ഫിഷറീസ് സ്കൂൾ എച്ച് എം ഇൻ ചാർജ് കെ.ആഷ എന്നിവർ പ്രസംഗിച്ചു.
