Peruvayal News

Peruvayal News

ഡി ഡി.ഇ.ഓഫീസ് ധർണ്ണയും അവകാശ പത്രികാ സമർപ്പണവും നടത്തി.

ഡി ഡി.ഇ.ഓഫീസ് ധർണ്ണയും അവകാശ പത്രികാ സമർപ്പണവും നടത്തി.


ഡി ഡി.ഇ.ഓഫീസ് ധർണ്ണയും അവകാശ പത്രികാ സമർപ്പണവും നടത്തി.

കോഴിക്കോട്: 
ദേശീയ വിദ്യാഭ്യാസ നയത്തിൽ  അറബി ഭാഷാ പഠനം ഉറപ്പാക്കുക, അറബി അധ്യാപകർക്ക് അർഹമായ പ്രൊമോഷൻ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ ടെറ്റിൽ നിന്നും ഒഴിവാക്കുക, ഹയർ സെക്കണ്ടറി ഭാഷാപഠന വിവാദ സർക്കുലർ പിൻവലിക്കുക, അറബിക് സർവകലാശാല സ്ഥാപിക്കുക,പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കുക, അറബിക് ഡി.എൽ.എഡ് സെന്ററുകൾ സ്ഥാപിക്കുക, നിലവിലില്ലാത്ത ഡി.എൽ.എഡ് ന്റെ പേര് പറഞ്ഞ് തടഞ്ഞ് വച്ച നിയമനങ്ങൾ ഉടൻ നൽകുക, എൻ.സി.എ നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എ ടി.എഫ്  ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഡിഡി.ഇ.ഓഫീസ് ധർണ്ണയും അവകാശ പത്രികാ സമർപ്പണവും നടത്തി.

   ഡി സി സി പ്രസിഡണ്ട് അഡ്വ: കെ.പ്രവീൺ കുമാർ
ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സലാം കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് എം.പി അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈ: പ്രസിഡണ്ട് എം.എ.ലത്തീഫ്, എസ്.അഷറഫ് ചാലിയം, ജഅഫർ കിഴക്കോത്ത്, എ.അബ്ദുൾ റഹീം.പി.പി.ഹംസ, കെ.കെ.അബ്ദുൽ മജീദ്, എം.കെ.റഫീഖ്, ടി.കെ.അസീസ്, ഷാജഹാൻ അലി അഹമ്മദ്, അബ്ദുൽ ഹക്കീം ചാത്തമംഗലം, ടി പി സുബൈർ, കെ.കെ. യാസർ
എന്നിവർ പ്രസംഗിച്ചു. 
ജില്ലാ സെക്രട്ടറി നൗഷാദ് കോപ്പിലാൻ സ്വാഗതവും ജില്ലാ ട്രഷറർ അബ്ദു റഷീദ് അൽ ഖാസിമി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live