യു ഡി എഫ് ഡിവിഷനുകളോടുള്ള അവഗണന:
പ്രതിഷേധ ധർണ്ണ നടത്തി
യു ഡി എഫ് ഡിവിഷനുകളോടുള്ള അവഗണന:
പ്രതിഷേധ ധർണ്ണ നടത്തി
രാമനാട്ടുകര:
ബേപ്പൂർ എം എൽ എ യു ഡി എഫ് ഡിവിഷനുകളെ കുടിവെള്ള പദ്ധതിയിൽ നിന്ന് വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് യു ഡി എഫ് മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
റോഡുകളിൽ റൈഡർ ലൈൻ സ്ഥാപിക്കാതെയും ശുദ്ധജല ബുദ്ധിമുട്ടനുഭവിക്കുന്ന കോളനികളിലും മറ്റ് പ്രദേശങ്ങളിലേക്കും പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കാതെയും എം എൽ എ ഫണ്ട് രണ്ട് കോടി രൂപ പാർട്ടി ഫണ്ട് പോലെ ഇടതുപക്ഷ പോക്കറ്റുകളിലേക്ക് മാത്രമാക്കി മാറ്റിയതിനും പ്രതിഷേധിച്ചാണ് ധർണ്ണ.
ധർണ്ണ കെ പി സി സി ജനറൽ സിക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ സി രാജൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപെഴ്സൺ ബുഷ്റ റഫീഖ്, വൈസ് ചെയർമാൻ കെ സുരേഷ്, മണ്ഡലം യു ഡി എഫ് ചെയർമാൻ കെ കെ ആലിക്കുട്ടി,കല്ലട മുഹമ്മദലി, കെ കെ മുഹമ്മദ് കോയ, പ്രദീപ് പനേങ്ങൽ, പി കെ ലത്തീഫ്, വി എം പുഷ്പ, കെ എം യമുന, പാച്ചീരി സൈതലവി, ടി പി ശശിധരൻ,എം സൈതലവി, വി എം റസാഖ്,പി കെ അസീസ് മാസ്റ്റർ, ശിവരാമൻ കോതേരി, കെ ടി റസാഖ്, ഉസ്മാൻ പാഞ്ചാള, മഹ്സൂം പുതുക്കുളങ്ങര, പി പി ഹാരിസ്, കുന്നത്തൂർ അബ്ദുൽ അസീസ് പ്രസംഗിച്ചു.
