എസ്.എസ്.എഫ് പെൻ സ്ട്രൈക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.ഇ.എസ്,മർകസ് ആർട്സ് & സയൻസ് കോളേജ്
കാമ്പസുകളില്‍ സമരം നടത്തി
എസ്.എസ്.എഫ് പെൻ സ്ട്രൈക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.ഇ.എസ്,മർകസ് ആർട്സ് & സയൻസ് കോളേജ്
കാമ്പസുകളില്‍ സമരം നടത്തി
കുന്ദമംഗലം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്.എസ്.എഫ് നടത്തുന്ന പെന്‍ സ്‌ട്രൈക്ക് സമരത്തിന് കളംതോട് എം.ഇ.എസ് ആർട്സ് & സയൻസ് ,മർകസ് ആർട്സ് & സയൻസ് കോളേജ് കാമ്പസുകളിലെ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയർത്തിയും പ്ലാകാർഡ് പിടിച്ചും ഐക്യദാർഢ്യ സംഗമം നടന്നത്. കോവിഡ് കാലത്തും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. നിരന്തരം വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ്.എസ്.എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂണിവേഴ്സിറ്റിക്ക് മുൻപിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
മർകസ് ആർട്സ് & സയൻസ് കോളേജ്,കളംതോട് എം.ഇ.എസ് കാമ്പസുകൾക്ക് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിന് സ്വലാഹുദ്ദീൻ സഖാഫി,ദിൽഷാദ് അലി,റാഹിൽ,ഫവാസ്,ഷബീർ,ഫിയാസ്,റമീസ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
