ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ജില്ലാ സ്പോർട്സ് കൗണ്സിൽ സൈക്ലിങ് അസോസിയേഷനും യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി.ഉൽഘാടന പരിപാടിയിൽ യുണൈറ്റഡ് അടിവാരം പ്രസിഡന്റ് നാസർ കണലാട് അധ്യക്ഷത വഹിച്ചു. താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അഗസ്റ്റിൻ ഫ്ലാഗ്ഓഫ് ചെയ്തു ഉൽഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി സിന്ധു ജോയ്, നാലാം വാർഡ് മെമ്പർ ഐബി റജി, ബിജു വാചാലിൽ , ജോയ് സെബാസ്റ്റ്യൻ, അഷ്റഫ് കക്കാട് , അഭിജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.റിയാസ് പുറായിൽ, നാസർ കണലാട്, ഗഫൂർ ഒതയോത്ത്, ശംസാദ് ഹുസൈൻ, സുധീർ സിവി, ജാഫർ പി എച്ച്, ഉമ്മർ നസീർ ,മുഫ്‌സിൽ പിലാശ്ശേരി, ജിതിൻ സാം, രതീഷ് ടിആർ, നിസാർ പട്ടാമ്പി,അജ്മൽ ഫായിസ്, സക്കീർ, സിറാജ് പികെ,അനിൽ കെ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സമാപന പരിപാടിയിൽ സ്പോർട്സ് കൗണ്സിൽ അംഗം ടി എം അബ്ദു റഹിമാൻ മാസ്റ്റർ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി കൈമാറി. എം ആർ എം ജനറൽ മാനേജർ അജിഷ, ഷഫീഖ് മാസ്റ്റർ, ജോൺസൻ എന്നിവർ മറ്റു വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. നാസർ കണലാട് അധ്യക്ഷത വഹിച്ചു.ഗഫൂർ ഒതയോത്ത് സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്കായി അടിവാരം ആംബുലസ് ഫൈസൽ , നന്മ ആംബുലൻസ് റഫീക്ക് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സജ്ജരായിരുന്നു.
