എസ്.എസ്.എഫ് പെൻസ്ട്രൈക്കിന്
പീ കെ കോളേജ് കാമ്പസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യസമരം നടത്തി
എസ്.എസ്.എഫ് പെൻസ്ട്രൈക്കിന്
പീ കെ കോളേജ് കാമ്പസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യസമരം നടത്തി
ഒളവണ്ണ:
പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്.എസ്.എഫ് നടത്തുന്ന പെന്‍സ്‌ട്രൈക്ക് സമരത്തിനു പി കെ കോളേജ് കാമ്പസിലെ വിദ്യാർഥികൾ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് മുന്നിലാണ് പ്രതീകാത്മകമായി പേന ഉയർത്തിയും പ്ലാകാർഡ് പിടിച്ചും ഐക്യദാർഢ്യ സംഗമം നടന്നത്. കോവിഡ് കാലത്തും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മാത്രമെടുക്കുന്ന സര്‍വകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയത്. നിരന്തരം വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉന്നയിച്ചിട്ടും യൂണിവേഴ്‌സിറ്റി അധികൃധരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥവും കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയാണ്. എസ്.എസ്.എഫ് സംസ്ഥാന സിന്‍ഡിക്കേറ്റാണ് യൂണിവേഴ്സിറ്റിക്ക് മുൻപിലുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
മാത്തറ നടന്ന ഐക്യദാർഢ്യ സംഗമത്തിനു ഫറോക്ക് ഡിവിഷൻ ജനറൽ സെക്രട്ടറി അൽഫാസ് നാഗത്തും പാടം സംസാരിച്ചു.ഫറോക്ക് ഡിവിഷൻ ചേമ്പർ അംഗങ്ങൾ സക്കരിയ ഒളവണ്ണ,ആദിൽ ഫറോക്ക് മുനവർ ഫൈലാസ്, ഇഹ്‌സാൻ പുളിക്കൽ എന്നിവർ സംബന്ധിച്ചു.
