Peruvayal News

Peruvayal News

വർഗീയതക്കും തീവ്രചിന്തകൾക്കുമെതിരെ കെ എൻ എം പ്രചാരണം തുടങ്ങി.മതവിദ്വേഷം പടർത്തുന്ന വർത്തമാനങ്ങൾ നാടിനെ തകർക്കുമെന്ന് വി ഡി സതീശൻ

വർഗീയതക്കും തീവ്രചിന്തകൾക്കുമെതിരെ കെ എൻ എം പ്രചാരണം തുടങ്ങി.
മതവിദ്വേഷം പടർത്തുന്ന വർത്തമാനങ്ങൾ നാടിനെ തകർക്കുമെന്ന് വി ഡി സതീശൻ


വർഗീയതക്കും തീവ്രചിന്തകൾക്കുമെതിരെ കെ എൻ എം പ്രചാരണം തുടങ്ങി.

മതവിദ്വേഷം പടർത്തുന്ന വർത്തമാനങ്ങൾ നാടിനെ തകർക്കുമെന്ന് വി ഡി സതീശൻ

കോഴിക്കോട്:
വർഗീയതയുടെയും തീവ്രവാദത്തിന്റയും ഭവിഷത്തുകളെകുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാൻ കെ എൻ എം മഹല്ലുകളിൽ നടത്തുന്ന പ്രചാരണത്തിനു തുടക്കമായി.
കോഴിക്കോട് സി ഡി ടവറിൽ നടന്ന സംസ്ഥാനതല പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം ചെയ്തു.

മത വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവുമാണ് വളർന്നു വരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  കൃസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങളെ  തമ്മിൽ അകറ്റാൻ സംഘ്പരിവാറും ന്യൂനപക്ഷ തീവ്രവാദ സംഘങ്ങളും ശ്രമിക്കുകയാണ്. 
എല്ലാ മതങ്ങളുടെയും മറവിൽ പ്രവർത്തിക്കുന്ന അതിതീവ്ര സ്വഭാവമുള്ള വിഭാഗങ്ങളെ സന്തോഷിപ്പിക്കുന്ന വർത്തമാനങ്ങൾ മത നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് കരുതിയിരിക്കണം. വർഗീയത ഇളക്കി വിടുന്ന വർത്തമാനം പറയാൻ എളുപ്പമാണ്, പക്ഷെ അതിനെ കൂട്ടിലടക്കാൻ വലിയ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മുഖ്യാതിഥിയായി. കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി അധ്യക്ഷത വഹിച്ചു. 
കൃസ്ത്യൻ-മുസ്‌ലിം സൗഹൃദം തകർന്നു കാണണമെന്ന് ആഗ്രഹിക്കുന്ന 
തീവ്രവിഭാഗങ്ങളെ ഓരോ സമുദായങ്ങളും ഒറ്റപ്പെടുത്തണം.
തീവ്ര സ്വഭാവമുള്ളവർക്കു
അവരുടെ 
വിദ്വേഷ അജണ്ട വിജയിപ്പിച്ചെടുക്കാനുള്ള ആഗ്രഹമാണ്. അതിന്  സമുദായ നേതാക്കൾ അവസരം നൽകരുത്. തീവ്രചിന്തകളെ പടിക്കു പുറത്ത് നിർത്താൻ ജാഗ്രത കാണിച്ച മുസ്‌ലിം മതനേതൃത്വം നാളിതു വരെ തുടർന്നുവരുന്ന നിലപാടിൽ കൂടുതൽ- കരുതൽ കാണിക്കണമെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.

കൃസ്ത്യൻ 
മത നേതൃത്വവും അവരുടെ മതത്തിന്റെ മറവിൽ ഉരുണ്ടുകൂടുന്ന തീവ്ര ചിന്തകളെ പിഴുതെറിയാൻ ജാഗ്രത കാണിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. 
മത നേതാക്കൾ പരസ്പരം ഉള്ളു തുറന്ന് 
സംസാരിച്ചു ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ് നൂർഷ, പ്രൊഫ. എൻ വി അബ്ദുറഹ്മാൻ, അബ്ദുറഹ്‌മാൻ മദനി പാലത്ത്, എ അസ്ഗർഅലി, എം ടി അബ്ദുസമദ്, ഡോ. പി പി അബ്ദുൽ ഹഖ്,
ഹനീഫ് കായക്കൊടി ഡോ.സുൽഫിക്കർ അലി, ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ടി സിദ്ദിഖ് എം എൽ എ, പി മമ്മദ് കോയ എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live