കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (KATF)
ധർണ്ണ നടത്തി
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (KATF)
ധർണ്ണ നടത്തി
കോഴിക്കോട് :
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (KATF) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ.എ.ടി.എഫ് കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ഇ.ഒ.ഓഫീസ് ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായ കെ.മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു.സബ് ജില്ല പ്രസിഡണ്ട് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ ഉമ്മർ ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തി.ആർ.എ.ടി.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.അബ്ദുൽ ഹമീദ്, കെ.എ.ടി എഫ് വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ഐ.സൽമാൻ.വൈസ് പ്രസിഡണ്ട് കെ.സാദിക്ക് ഹസ്സൻ, കെ.വി ഫിറോസ് ബാബു, എം.മുഹമ്മദ് യാസീൻ,നഫീസത്ത് ബീവി,ഷാഹിന എന്നിവർ സംസാരിച്ചു.സബ് ജില്ല ജന:സെക്രട്ടറി പി.പി.മുഹമ്മദ് നിയാസ് സ്വാഗതവും ട്രഷറർ ടി.കെ.മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
