വനിതാ ലീഗ് നേതാക്കളെ മാവൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
വനിതാ ലീഗ് നേതാക്കളെ ആദരിച്ചു
മാവൂർ:
വനിതാ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട ഖദീജ കരീമിനെയും വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സി.കെ.ഷറഫുന്നിസ യെയും വനിതാ ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ടലം സെക്രട്ടറി എൻ.പി.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.സുബൈദ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി വി.കെ.റസാഖ്, വൈസ് പ്രസിഡണ്ട് കെ. ആലിഹസ്സൻ എന്നിവർ ഉപഹാരം നൽകി.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ ഉമ്മർ ചെറൂപ്പ, കെ.ലത്തീഫ് മാസ്റ്റർ, യു.ഡി.എഫ് പബായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, റുഖ്സാനമാവൂർ എന്നിവർ അനുമോദന പ്രസംഗവും ഖദീജ കരിം, സി.കെ.ഷറഫുന്നിസ മറുപടി പ്രസംഗവും നടത്തി. വനിതാ ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി വി.കെ.ഷരീഫ സ്വാഗതവും എ.പി.റഷീദ നന്ദിയും പറഞ്ഞു.
