അടുക്കൻമല പുറംപോക്ക് ഭൂമി ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കണം:
യു.ഡി എഫ്
അടുക്കൻമല പുറംപോക്ക് ഭൂമി ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കണം:
യു.ഡി എഫ്
മടവൂർ:
മടവൂർ പഞ്ചായത്തിലെ അടുക്കൻ മലയിലെ അഞ്ച് ഏക്കയോളം വരുന്ന റവന്യൂ പുറം: പോക്ക് ഭൂമി ഗ്രാമ പഞ്ചായത്ത് അധീനതയിൽ ലഭ്യമാക്കുന്നതിന് നടപടി കൾ എടുക്കുവാൻ പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ഡോ: എം കെ മുനീർ എംഎൽഎ യോട് ആവശ്യപ്പെട്ടു.
പ്രസ്തുത റവന്യൂ ഭൂമി, വ്യവസായ പാർക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് തികച്ചും അനുയോജ്യമാണെന്ന തും യോഗം വിലയിരുത്തി. കെ.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ഡോ :എം.കെ മുനീർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
മുട്ടാഞ്ചേരി എഫ് എച്ച് സി യിലും എരവന്നൂർ ആയുർവേദ ആശുപത്രിയിലും കിടത്തി ചികിൽസ ആരംഭിക്കണമെന്നും പഞ്ചായത്തിൽ ഒരു സിദ്ധ ആശുപത്രി സ്ഥാപിക്കണമെന്നും യോഗം എം എൽ എ യോട് അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് വികസന കരട് രൂപരേഖ അവതരിപ്പിച്ചു. സി. അഹമ്മദ് കോയ ഹാജി, പി.കെ.സുലൈമാൻ മാസ്റ്റർ, കെ.പി മുഹമ്മദൻസ്, ചോലക്കര മുഹമ്മദ് മാസ്റ്റർ, സി.കെ.ഗിരീഷ് കുമാർ, എ.പി നാസർ മാസ്റ്റർ ,വി.സി ഹമീദ് മാസ്റ്റർ, ടി.കെ. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി എം ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ലളിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ബുഷ്റ പൂളോട്ടുമ്മൽ , ഷക്കീല കോട്ടക്കൽ , ഫെബിന മടവൂർ മുക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , യു ഡി എഫ് പ്രവർത്തക സമിതി അംഗങ്ങൾ സംസാരിച്ചു. എം.പി സദാനനന്ദൻ മാസ്റ്റർ സ്വാഗതവും കാസിം കുന്നത്ത് നന്ദിയും പറഞ്ഞു.
