ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ്
പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനം
ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ്
പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനം
ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിൻ്റെ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുന്നതിന് തീരുമാനമായി. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.
എം.വി.ആർ ക്യാൻസർ സെൻ്ററിലേക്കുള്ള യു.ജി കേബിളുകൾ റോഡ് പ്രവൃത്തിയുടെ ഭാഗമായി വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും കെ.എസ്.ഇ.ബി മേൽനോട്ടത്തിൽ 20-09-2021 ന് ഈ പ്രവൃത്തി ആരംഭിക്കുന്നതിനും തീരുമാനിച്ചു. റോഡിൻ്റെ വശങ്ങളിലേക്ക് മാറ്റുന്ന ലൈനുകൾ കിടങ്ങ് കീറി സുരക്ഷിതമാക്കൽ എം.വി.ആർ ക്യാൻസർ സെൻ്ററിൻ്റെ ഉത്തരവാദിത്വത്തിൽ നടത്തുന്നതാണ്.
റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകാനും ഒന്നാം ഘട്ട ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച ശേഷം മാത്രം ഡ്രൈനേജ് ഉൾപ്പെടെയുള്ള മറ്റ് പണികൾ ചെയ്യുന്നതിനും പൊതുമരാമത്ത് വകുപ്പിന് എം.എൽ.എ നിർദ്ദേശം നൽകി.
സർവ്വേ ചെയ്ത് കണ്ടെത്തിയ പുറമ്പോക്ക് സ്ഥലം റോഡിൻ്റെ പ്രവൃത്തി നടത്തുന്നതിന് ഉപയോഗപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തൽ ഉണ്ടായാൽ പോലീസ് സഹായത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ശിവദാസൻ നായർ,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി പുഷ്പ, പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർ ജികെ വിനീത് കുമാർ, അസി. എൻജിനീയർ ജി ബിജു, കെ.എസ്.ഇ.ബി അസി. എഞ്ചിനീയർ കെ ബിനീഷ്,
എം.വി.ആർ ക്യാൻസർ സെൻ്റർ ലെയ്സൺ ഓഫീസർ ജയകൃഷ്ണൻ കാരാട്ട്, മെയിൻ്റനൻസ് ഹെഡ്
എ അനീഷ്, കൺസൽട്ടൻ്റ്
കെ.കെ പ്രവീൺ കുമാർ,
എം.എസ് ബിൽഡേഴ്സ് സൈറ്റ് എഞ്ചിനീയർമാരായ എൻ.എ അബ്രാർ, കെ.എസ് ഗോപീകൃഷ്ണൻ, മാനേജർ കെ ഫായിസ് സംസാരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ നന്ദിയും പറഞ്ഞു.
