സ്പെഷ്യൽ കെയർ സെന്ററിൽ മാതൃകരം പദ്ധതി ഉദ്ഘാടനം ചെയ്തു.
മാതൃകരം പദ്ധതി ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
സമഗ്ര ശിക്ഷ കേരള, മാവൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പുത്തൂർമഠം എ എം യു പി സ്കൂളിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ കെയർ സെന്ററിൽ മാതൃകരം പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക്, മാനസികാരോഗ്യം പരിപോഷിപ്പിക്കുന്ന തോടൊപ്പം തന്നെ വിവിധ തൊഴിലുകളും പരിശീലിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സക്കീന അധ്യക്ഷതവഹിച്ച ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ സ്മിത, മാവൂർ സി ആർ സി കോഡിനേറ്റർ അബ്ദുള്ള,സ്പെഷ്യൽ എഡ്യൂക്കേറ്റർ ആബിദ ബീഗം എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നന്ദകുമാർ, സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനിത നന്ദിയും പറഞ്ഞു.
മാതൃ കരം ഒന്നാം ഘട്ടമായി ഹാൻഡ് എംബ്രോയ്ഡറി പരിശീലനമാണ് രക്ഷിതാക്കൾക്ക് നൽകിയത് മാവൂർ ബി ആർ. സി യിലെ സ്പെഷലിസ്റ്റ് അധ്യാപകരായ സജിത, വിനീത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
