ലോക നദീ ദിനത്തോടനുബന്ധിച്ച് കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനം പി.ടി.എ.റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ലോക നദീ ദിനത്തോടനുബന്ധിച്ച് കല്ലായിപ്പുഴയുടെ ഉത്ഭവസ്ഥാനം പി.ടി.എ.റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
മുണ്ടക്കൽ ദേശ സേവിനി വായനശാല പരിസരത്ത് ചേർന്ന യോഗം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മലബാർ ഡവലപ്മെന്റ് ഫോറം ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം എ.പി. റീന, സി.പി.അബ്ദുറഹിമാൻ , പി.എ.അബ്ദുൽ കലാം ആസാദ്, ശബരിമുണ്ടക്കൽ 'ഫ്രീഡാ പോൾ, മഠത്തിൽ അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുത്താച്ചിക്കുണ്ട് സംരക്ഷണ സമിതിയുടെ നിവേദനം കെ.പി.പ്രഭാകരൻ എം.എൽ.എ ക്ക് കൈമാറി .