ഗാന്ധിജയന്തി ശുചീകരണ യജ്ഞത്തിൽ ചെറൂപ്പ ഗ്രൗണ്ടും പരിസരവും മുദ്ര ചെറൂപ്പ ശുചീകരിച്ചു.
ഗാന്ധിജയന്തി ശുചീകരണ യജ്ഞത്തിൽ ചെറൂപ്പ ഗ്രൗണ്ടും പരിസരവും മുദ്ര ചെറൂപ്പ ശുചീകരിച്ചു.
ഗാന്ധിജയന്തി ശുചീകരണയജ്ഞത്തിൻ്റെ ഭാഗമായി ചെറൂപ്പയിലെ കല കായിക സാംസ്കാരിക സംഘടനയായ മുദ്ര ചെറൂപ്പയുടെ ആഭിമുഖ്യത്തിൽ ചെറൂപ്പയിലുള്ള മാവൂർ പഞ്ചായത്ത് മിനി സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു.
രാവിലെ മുതൽ നടന്ന ശുചീകരണ പ്രവർത്തി ഉദ്ഘാടനം
ഗ്രാമ പഞ്ചായത്ത് മെമ്പർ ഫാത്തിമ ഉണിക്കൂർ നിർവഹിച്ചു.
മുദ്രയുടെ കമ്മറ്റി ഭാരവാഹികളായ യൂ. എ. ഗഫൂർ , സന്ദീപ് , പി സലീം , ടി. കെ. അബ്ദുള്ളക്കോയ ,
കെ. എം. അഷ്റഫ്, വാവുട്ടൻ, ഉവൈസ് എന്നിവർ നേതൃത്വം നൽകി.
