Peruvayal News

Peruvayal News

ഭക്ഷ്യവിഷബാധ:ടീച്ചറുടെയും, ഫുഡ് സേഫ്റ്റി ഓഫീസറുടെയും കൃത്യമായ ഇടപെടലിൽ വൻ ഭക്ഷ്യവിഷബാധ ഒഴിവായി

ഭക്ഷ്യവിഷബാധ:
ടീച്ചറുടെയും, ഫുഡ് സേഫ്റ്റി ഓഫീസറുടെയും കൃത്യമായ ഇടപെടലിൽ വൻ ഭക്ഷ്യവിഷബാധ ഒഴിവായി

സ്കൂളിൽ വിതരണം ചെയ്യാനിരുന്ന മുട്ടയിൽ പിങ്ക് നിറം : ടീച്ചറുടെയും, ഫുഡ് സേഫ്റ്റി ഓഫീസറുടെയും കൃത്യമായ ഇടപെടലിൽ വൻ ഭക്ഷ്യവിഷബാധ ഒഴിവായി
 പെരുമണ്ണ :
 പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിൽ കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോഴാണ് ചില മുട്ടകളിൽ പിങ്ക് നിറം കാണപ്പെട്ടത്. കൂടാതെ മുട്ടയുടെ വെള്ള അല്പം കലങ്ങിയ തായും കാണപ്പെട്ടു. ആശങ്ക തോന്നിയതിൻറെ അടിസ്ഥാനത്തിൽ സ്കൂളിലെ ടീച്ചർ  നൂൺമീൽ ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.

 സ്വാഭാവികമായും പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകൾ വിദ്യാർഥികൾക്കായി നൽകുവാനാണ് പ്രാഥമിക മായി ടീച്ചർക്ക് ലഭിച്ച നിർദ്ദേശം. എന്നാൽ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസർ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഇത്തരത്തിൽ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകൾ ഒരുമിച്ച് വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന കാര്യം ടീച്ചറുടെ ശ്രദ്ധയിൽപ്പെടുത്തി ഈ മുട്ടകളുടെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയക്കുകയും, മുട്ടകൾ വിദ്യാർഥികൾക്ക് ഭക്ഷ്യ ഉപയോഗത്തിനായി നൽകുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. കൂടാതെ ഭക്ഷ്യ സുരക്ഷാ ഓഫീസർ  ഈ മുട്ടകൾ നശിപ്പിച്ചു കളയാനും നിർദ്ദേശം നൽകി.ഈ മുട്ടകൾ കഴിക്കുന്നത്‌ ഒരു ഭക്ഷ്യ വിഷബാധ തന്നെ ഉണ്ടാക്കിയേനെ. എന്നാൽ ഫുഡ് സേഫ്റ്റി ഓഫീസറുടെ സമയബന്ധിതമായ ഇടപെടൽ മൂലം ഇത് സംഭവിക്കാതിരുന്നത്. കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫീസറായ ഡോക്ടർ രഞ്ജിത് പി ഗോപിയാണ് ഈ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചത്.
Don't Miss
© all rights reserved and made with by pkv24live