പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ഫുൾടൈം സ്വീപ്പർ തസ്തികയിൽ ഒഴുവുണ്ട് എന്ന് വൈകി വന്ന വാർത്ത:
DYFI പെരുവയൽ മേഖലാ കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ഫുൾടൈംസ്വീപ്പർ തസ്തികയിൽ ഒഴുവുണ്ട് എന്നത് പത്ര വാർത്ത ശ്രദ്ധയിൽ പെട്ടു.എന്നാൽ പ്രസ്തുത വാർത്ത അപേക്ഷ തിയ്യതിക്ക് ശേഷമാണ് പത്രത്തിൽ വന്നിട്ടുള്ളത് , ചില രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണോ ഇത്തരത്തിൽ വാർത്ത നൽകിയിട്ടുള്ളത് എന്ന സംശയം നിലനിൽക്കുന്നുണ്ട് , ആയതിനാൽ ഇപ്പോൾ വന്ന അപേക്ഷകൾ റദ് ചെയ്യുകയും പുതിയതായി അപേക്ഷ ക്ഷണിക്കുകയും ചെയ്യും എന്ന് പെരുവയൽ പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി. Dyfi പെരുവയൽ മേഖലാ പ്രസിഡണ്ട് സുജിത്ത്, സെക്രട്ടറി ജിതിൻ കൊടശ്ശേരിത്താഴം , DYFi പൂവാട്ടുപറമ്പ് മേഖല സെക്രട്ടറി വിശാഖ്, പ്രസിഡണ്ട് അജയ് AC , ട്രഷറർ മനു, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയും വാർഡ് മെമ്പറും ആയ അനിതാ പി .എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുവാൻ നേതൃത്വം വഹിച്ചു
