എസ്എസ്എൽസി വിദ്യാർത്ഥികളെ അനുമോദിച്ചു
ക്രസന്റ് പബ്ലിക് സ്കൂൾ മാവൂർ
എസ്എസ്എൽസി വിദ്യാർത്ഥികളെ അനുമോദിച്ചു
തുടർച്ചയായി പതിമൂന്നാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു, ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് കാലം ആവശ്യപ്പെടുന്നത് എന്ന് സന്ദേശം കുട്ടികൾക്ക് കൈമാറി. പ്രധാനാധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു, സെക്രട്ടറി പി എം മുഹമ്മദ് കുട്ടി അദ്ധ്യക്ഷത നിർവഹിച്ചു മാനേജർ എം പി അഹമ്മദ്, ട്രഷറർ കരീം പിടിഎ വൈസ് പ്രസിഡണ്ട് ഹമീദ് എന്നിവർ ആശംസ അർപ്പിച്ചു മിനി ടീച്ചർ നന്ദിയും പറഞ്ഞു
