ചെറുകുളത്തൂർ എം.സി.എച്ച് സബ് സെൻ്റർ കോമ്പൗണ്ട് വാളും ഗേറ്റും ഉദ്ഘാടനം ചെയ്തു
ചെറുകുളത്തൂർ എം.സി.എച്ച് സബ് സെൻ്റർ കോമ്പൗണ്ട് വാളും ഗേറ്റും ഉദ്ഘാടനം ചെയ്തു
ചെറുകുളത്തൂർ എം.സി.എച്ച് സബ് സെൻ്ററിന് വേണ്ടി പുതുതായി നിർമ്മിച്ച കോമ്പൗണ്ട് വാളും
ഗേറ്റും പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5.8 ലക്ഷം രൂപ ചെലവിലാണ് പ്രവർത്തി നടത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സബ് സെൻ്ററിന് സുരക്ഷയൊരുക്കാൻ കോമ്പൗണ്ട് വാളും ഗേറ്റും നിർമ്മിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യമാണ് ഈ പ്രവൃത്തി നടത്തിയതോടെ പൂവണിയുന്നത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ, പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ ശറഫുദ്ദീൻ, പി അനിത, മുൻ മെമ്പർ കെ.പി സഫിയ സംസാരിച്ചു.
