Peruvayal News

Peruvayal News

ഇസ്ലാം.. ആശയ സംവാദത്തിൻറെ സൗഹൃദ നാളുകൾ' ജമാഅത്തെ ഇസ്ലാമി കാമ്പയിൻ കോഴിക്കോട് സിറ്റി പ്രചാരണ ഉദ്ഘാടനം ചൊവ്വാഴ്ച

ഇസ്ലാം.. ആശയ സംവാദത്തിൻറെ സൗഹൃദ നാളുകൾ' 
ജമാഅത്തെ ഇസ്ലാമി 
കാമ്പയിൻ കോഴിക്കോട്  സിറ്റി പ്രചാരണ ഉദ്ഘാടനം ചൊവ്വാഴ്ച
സാമുദായിക ദ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നമ്മുടെ നാട്ടിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം അവിശ്വാസവും അകൽച്ചയും സൃഷ്ടിക്കാൻ വെറുപ്പ് വളർത്തുന്ന വ്യാജകഥകൾ ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നു. അതിനായി ആസൂത്രിത ശ്രമങ്ങളാണ് വിവിധ കോണുകളിൽ നിന്നും നടന്നുകൊണ്ടിരിക്കുന്നത്. തെറ്റിദ്ധാരണക്ക് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് ഇസ്‍ലാമും മുസ്‍ലിംകളുമാണ്. വസ്തുനിഷഠമായ അറിവിന്റെ അഭാവത്തിൽ അബദ്ധധാരണകൾ ആധിപത്യമുറപ്പിക്കുകയും അത് പരസ്പരമുള്ള അകൽച്ചയ്ക്ക് വഴിയൊരുക്കുമെന്നും ജമാഅത്തെ ഇസ്‍ലാമി മനസ്സിലാക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ സഹായകമാംവിധം  ഇസ്‍ലാമിനെ വസ്തുനിഷഠമായി കേരള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്‍ലാമി കേരള ഘടകം നടത്താൻ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇസ്‍ലാമിനെ സത്യസന്ധമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കാനും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്താൻ തീരുമാനിച്ചത്. ഇസ്‍ലാം ആശയ സംവാദത്തിന്റെ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിൻ തിങ്കളാഴ്ച ആരംഭിക്കും. 

നമ്മുടെ നാട് നിരവധി ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയി നേടിയെടുത്ത സൗഹൃദാന്തരീക്ഷം തകർക്കുകയും നമ്മുടെ നാട് കരുതലോടെ സംരക്ഷിച്ചുപോന്ന ബഹുസ്വരതയ്ക്കും സൗഹൃദാന്തരീക്ഷത്തിനും സാഹോദര്യ ബന്ധങ്ങൾക്കും വലിയതോതിൽ പരിക്കേൽപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈകാലത്ത് മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഇസ്‍ലാമിനെ ആശയവ്യക്തയോടെ പരിചയപ്പെടുത്തുന്ന ഈ കാമ്പയിൻ എന്തുകൊണ്ടും പ്രസക്തമാണ്. ജനസമ്പർക്ക പരിപാടികൾ, സംവാദ സദസ്സുകൾ, ഗൃഹസന്ദർശനം, സെമിനാറുകൾ തുടങ്ങി വ്യത്യസ്ഥ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും. കാമ്പയിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എറണാകുളത്ത് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുള്ള ഹുസൈനി നിർവഹിച്ചു.

കാമ്പയിന്റെ കോഴിക്കോട് സിറ്റിതല ഉദ്ഘാടനം നവംബർ 16 ചൊവ്വാഴ്ച വൈകീട്ട് 6.30 കോഴിക്കോട് ടൗൺഹാളിൽ ജമാഅത്തെ ഇസ് ലാമി കേരള അമീർ എംഐ അബ്ദുൾ അസീസ് നിർവഹിക്കും. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ
മേഖലാ നാസിം യു.പി.സിദ്ദീഖ് , വനിതാ വിഭാഗം സംസ്ഥാന  സമിതി അംഗം സി വി ജമീല, ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, വനിതാ വിഭാഗം സിറ്റി പ്രസിഡന്റെ പി.കെ താഹിറ ബീവി, സോളിഡാരിറ്റി സിറ്റി പ്രസിഡന്റ് കെ.പി അബ്ദുസ്സലാം എന്നിവർ പങ്കെടുക്കും. 


വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ
അബ്ദുൾഹക്കീം നദ്‍വി ( ജമാഅത്തെ ഇസ്‍ലാമി  സംസ്ഥാന സെക്രട്ടറി)
എൻ.എം അബ്ദുറഹ് മാൻ,
ഫൈസൽ പൈങ്ങോട്ടായി (പ്രസിഡന്റ്, ജമാഅത്തെ ഇസ്‍ലാമി  കോഴിക്കോട് സിറ്റി)
നൗഷാദ് മേപ്പാടി (ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്‍ലാമി  കോഴിക്കോട് സിറ്റി)
പി.കെ താഹിറ ബീവി  (പ്രസിഡന്റ്, ജമാഅത്തെ ഇസ്‍ലാമി  വനിതാ വിഭാഗം കോഴിക്കോട് സിറ്റി)
കെ.പി അബ്ദുസ്സലാം (പ്രസിഡന്റ് സോളിഡാരിറ്റി, കോഴിക്കോട് സിറ്റി)
Don't Miss
© all rights reserved and made with by pkv24live