കാലിക്കറ്റ് ഗേൾസ് സ്‌കൂളിന് മികവ് പുരസ്കാരം ലഭിച്ചു.
കാലിക്കറ്റ് ഗേൾസ് സ്‌കൂളിന് മികവ് പുരസ്കാരം ലഭിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള SCERT മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ & ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം റഷീദ ബീഗം, അക്രഡിറ്റേഷൻ കോഡിനേറ്റർ സ്വാബിർ കെ.ആർ, കെ. റസീന ടീച്ചർ എന്നിവർ ഏറ്റുവാങ്ങി.
സ്‌കൂളിന്റെ സമഗ്ര വികസന പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ നബറ്റ് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ പൊതു വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് സ്‌കൂൾ. ഈ സമഗ്ര വികസന പദ്ധതി കേരള സ്‌കൂൾ സ്റ്റാൻഡേർഡ് എന്ന രീതിയിൽ കേരളത്തിലെ എല്ലാ സ്‌കൂളുകൾക്കുമുള്ള ഗുണനിലവാര അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ആയി രൂപപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വികസനം സാധ്യമാവുമെന്ന് SCERT യിൽ നടന്ന അവതരണത്തിൽ അഭിപ്രായപ്പെട്ടു.
2019-20 ലെ കേരളത്തിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 25 സ്‌കൂളുകൾക്കാണ് എസ്.സി.ഇ.ആർ.ടി ഈ അവാർഡ് ഏർപ്പെടുത്തിയത്. കൊറോണ കാരണം ഒരു വര്ഷം വൈകിയാണ് അവാർഡ് ദാന പരിപാടികൾ സംഘടിപ്പിച്ചത്
SCERT ഓഡിറ്റോറിയതിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ജീവൻ ബാബു IAS, SCERT ഡയറക്ടർ ഡോ. ജെ. പ്രസാദ്, SIEMAT ഡയറക്ടർ ഡോ. എം.എ. ലാൽ, കൈറ്റ് CEO അൻവർ സാദത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
