വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
വെള്ളിപറമ്പ് :
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ലീഡേഴ്സ് മീറ്റ് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽ ഹമീദ് ആശംസകളർപ്പിച്ചു. പരിപാടിയിൽ, കോട്ടയം മുണ്ടക്കയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ച ടീം വെൽഫെയർ വോളണ്ടിയർമാരായ അയ്മൻ പെരിങ്ങൊളം, യാസീൻ അഷ്റഫ് എന്നിവർക്ക് ഉപഹാരം നൽകി. പ്രൊ. ഇമ്പിച്ചിക്കോയ, ടി പി സുലൈമാൻ, അബ്ദുല്ല ടി കേ, മുഷ്താഖ് അലവി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം മുസ്‌ലിഹ് പെരിങ്ങൊളം നന്ദിയും പറഞ്ഞു.
