പെരുമണ്ണയിൽ എസ്. ടി.യു ഇ.ശ്രം റജിസ്ത്രേഷൻ ക്യാമ്പ് നടത്തി.
പെരുമണ്ണയിൽ എസ്. ടി.യു ഇ.ശ്രം റജിസ്ത്രേഷൻ ക്യാമ്പ് നടത്തി.
പെരുമണ്ണ:
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന E.SHRAM പദ്ധതിയുടെ റജിസ്ത്രേഷൻ ക്യാമ്പ് എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ ഉദ്ഘാടനം ചെയ്തു. ആർട്ടിസാൻസ് സ്കിൽഡ് & ജനറൽ വർക്കേഴ്സ് യൂനിയൻ എസ് .ടി .യു.പെരുമണ്ണ യൂണിറ്റ് കമ്മിറ്റിയും, അസംഘടിത തൊഴിലാളി സാമുഹൃ സുരക്ഷാ ബോർഡും ചേർന്ന് പെരുമണ്ണ സി.എച്ച്.സൗധത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.പി.കബീർ അദ്ധ്യക്ഷത വഹിച്ചു.അംസംലടി ത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സി.എം. ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വി.പി.മുഹമ്മദ്മാസ്റ്റർ, എം.പി.അബ്ദുൽമജീദ്, പി.അബ്ദുൽസലാം,ഇ.മുഹമ്മദ് കോയ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.രാജൻ, എം.കെ.റംല, ഇ.നാസില, കെ.സെക്കീന തുടങ്ങിയവർ സംസാരിച്ചു. ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എം സെമീറ സ്വാഗതം പറഞ്ഞു രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നൂറുകണക്കിനാളുകളാണ് ഇ.ശ്രം രജിസ്ത്രേഷൻ നടത്തിയത്
