പുഴ നികത്തി കക്കൂസ് കോംപ്ലെകസ് നിർമ്മിക്കുവാനുള്ള
നീക്കം കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു.
പുഴ നികത്തി കക്കൂസ് കോംപ്ലെകസ് നിർമ്മിക്കുവാനുള്ള
നീക്കം കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു.
ഒളവണ്ണ മാമ്പുഴ തീരത്ത് പുഴ നികത്തി കക്കൂസ് കോംപ്ലെകസ് നിർമ്മിക്കുവാനുള്ള ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ നീക്കം കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു. മാമ്പുഴ മലിനമാക്കുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരെ കോൺഗ്രസ്സും പരിസ്ഥിതി സംഘടനകളും കഴിഞ്ഞ ഒരു വർഷമായി സമരം നടത്തിവരികയാണ്. ബന്ധപ്പെട്ട വിഷയത്തിൽ ബഹു: ഹൈക്കോടതിയിൽ കേസ് തുടരവേ യാണ് പഞ്ചായത്ത് അധികാരികളുടെ ധിക്കാര പരമായ ഈ നീക്കം.. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോടിക്കണക്കിന് രൂപ മുടക്കി മാമ്പുഴ ശുചീകരണ പ്രവൃത്തി നടത്തി വരവെയാണ് പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള നടപടി.
മാമ്പുഴ മലിനമാക്കുന്ന ഒരു നടപടിയും അനുവദിക്കില്ല എന്ന് നിർമ്മാണ പ്രവർത്തനം തടഞ്ഞു കൊണ്ട് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ്സ് നേതാക്കന്മാരായ വിനോദ് മേക്കോത്ത്, സുജിത്ത് കാഞ്ഞോളി, റനിൽകുമാർ മണ്ണൊടി, മണാൽ വാസുദേവൻ, സന്തോഷ് പിലാശ്ശേരി, വിപിൻ തുവ്വശ്ശേരി, രാഗേഷ് ഒളവണ്ണ, മനീഷ് ആടുമ്മൽ റാഷിദ് ചേരിപ്പാടം, പി.എം. ബാദുഷ, ഷൈജു അയിലാളത്ത്, രാജൻ നാണിയാട്ട് തുടങ്ങിയർ നേതൃത്വം നൽകി.
