Peruvayal News

Peruvayal News

യു.ഡി.വൈ എഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പുവ്വാട്ടുപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.നൂറ് കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.

യു.ഡി.വൈ എഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പുവ്വാട്ടുപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
നൂറ് കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.

യു.ഡി.വൈ എഫ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പുവ്വാട്ടുപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
നൂറ് കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.

ജില്ലാ കമ്മറ്റിയംഗത്തിൻ്റെ തെറിയഭിഷേകം സി.പി.എം  പ്രതിരോധത്തിൽ,,,
പ്രതിഷേധം ശക്തമാകുന്നു.

പെരുവയൽ: 
സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം പി കെ പ്രേംനാഥ് പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്നലെ നടത്തിയ തെറി പ്രസംഗം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു.
പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ശറഫുദ്ധീൻ കൂടുതൽ സമയം ഓഫീസിൽ പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രേംനാഥ് മോശം പദപ്രയോഗങ്ങൾ നടത്തിയത് ..
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള പഞ്ചായത്തായിരുന്നിട്ടും
കഴിഞ്ഞ മൂന്ന് തവണയും യു.ഡി.എഫ് ആണ് അധികാരത്തിലെത്തിയത് .
ഇത്തവണ 22 അംഗങ്ങൾ മത്സരിച്ചിട്ട് വെറും 6 പേർ മാത്രമാണ് വിജയിച്ചത് .
സമയ പരിധി നോക്കാതെ യു.ഡി.എഫ് മെംബർമാർ സേവനം ചെയ്തത് കൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർദ്ധിക്കുന്നതെന്നും ഭാരണ നഷ്ടത്തിൽ നിന്നുള്ള നിരാശയിൽ നിന്നാണ് സി പി .എം നേതാവിൻ്റെ തെറിയഭിഷേകമെന്നും യു.ഡി എഫ് നേതാക്കൾ ആരോപിച്ചു.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ സമുന്നതനായ നേതാവിനെ തറപറ്റിച്ചാണ് പുവ്വാട്ടു പറമ്പിലെ വാർഡ് 6 ൽ നിന്നും ശറഫുദ്ധീൻ വിജയിച്ചത് .
ഇതും  വ്യക്തിപരമായി തേജോവതം ചെയ്യാൻ കാരണമാണെന്ന് യു.ഡി.എഫ് കരുതുന്നു.
പാർട്ടിയുടെ  ഉരുക്കു കോട്ട എന്നവകാശപ്പെട്ടിരുന്ന പരിയങ്ങാട് വാർഡ് 5 ലും സി.പി.എം കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു.

അതിനിടെ പുലയാടി മോൻ എന്ന പദപ്രയോഗത്തിനെതിയും പ്രതിഷേധം ശക്തമാകുന്നു.
പുരോഗമന പാർട്ടി എന്നവകാശപ്പെടുമ്പോഴും 
നാടുനീങ്ങി എന്ന് കരുതിയിരുന്ന ഉച്ച നീചത്വം ഉത്തരവാദപ്പെട്ട സി.പി.എം നേതാക്കൾ കൊണ്ടു നടക്കുന്നു എന്നതും പ്രതിഷേധത്തിനിടയാക്കുന്നു ..
പലതവണ പാർട്ടി നടപടികൾക്കിരയായി തരം താഴ്ത്തപ്പെട്ട ഈ ജില്ലാ നേതാവിൻ്റെ തെറി പ്രസംഗത്തിനെതിരെ സി.പി.എം പ്രവർത്തകരിൽ തന്നെ അമർശമുണ്ട് .
പെരുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിംലീഗ് അംഗവുമായ പി.കെ ഷറഫുദീനെതിരെയാണ് കേട്ടാലറയ്ക്കുന്ന തെറിപ്രസംഗവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ പ്രേംനാഥ് രംഗത്തുവന്നത്. ഔദ്യോഗിക കാര്യങ്ങൾക്കായി രാത്രി വൈകിയും പഞ്ചായത്ത് ഓ ഫീസിൽ ജോലിയിൽ വ്യാപൃതനാകുന്ന ശറഫുദ്ദീനെതിരായ പ്രതിഷേധം എന്ന പേരിലാണ് അസഭ്യവർഷം നടന്നത്. ശറഫുദ്ദീൻ എന്നു പറയുന്ന ........... (തെറി) മോൻ പറയുന്നത് കാര്യങ്ങൾ ഡി.വൈ.എഫ്.ഐ നേതാക്കളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് എന്ന് തുടങ്ങി ശറഫുദ്ദീന്റെ പിതാവിനെയും കുടുംബത്തെയുമെല്ലാം വലിച്ചിഴച്ചാണ് തെറിയഭിഷേകം. 

സർക്കാർ നിർദേശപ്രകാരം അതി ദരിദ്രരുടെ പട്ടികയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തിയ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി കെ ഷറഫുദ്ദീനെ ഡിവൈ എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവധി ദിവസം രാത്രിയിൽ എന്തിനാണ് പഞ്ചായത്ത് ഓഫീസിൽ എത്തിയത് എന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ചോദ്യം. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഷറഫുദ്ദീൻ പഞ്ചായത്ത് ഓഫീസിലെത്തിയത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബിയും വിശദീകരിച്ചു. ശറഫുദ്ദീൻ ക്ഷേമകാര്യ സ്ഥിരം സമിതി ഓഫീസിലിരുന്നാണ് ജോലി ചെയ്തതെന്ന് അറിഞ്ഞുകൊണ്ടാണ് സി.പി.എം പ്രശ്‌നങ്ങളുണ്ടാക്കിയത്. ജനപ്രതിനിധികൾക്ക് ഓഫീസ് സമയമില്ലെന്ന സാമാന്യ ധാരണ പോലും പൊതുപ്രവർത്തകരായ സി.പി.എമ്മുകാർക്കില്ലാതെ പോയത് ദൗർഭാഗ്യകരമാണെന്ന് ശറഫുദ്ദീൻ പ്രതികരിച്ചു.
Don't Miss
© all rights reserved and made with by pkv24live