Peruvayal News

Peruvayal News

മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു നടത്തിയ ഏകദിന ഉപവാസ സമരത്തിന് ബേപ്പൂർ മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐക്യദാർഢ്യ പ്രകടനം നടത്തി

മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു നടത്തിയ ഏകദിന ഉപവാസ സമരത്തിന് ബേപ്പൂർ മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ
ഐക്യദാർഢ്യ പ്രകടനം നടത്തി

രാമനാട്ടകര
മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു കോഴിക്കോട് ജില്ലാ ഭാരവാഹികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ഏകദിന ഉപവാസ സമരത്തിന് ബേപ്പൂർ മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ കമ്മിറ്റി ഐക്യ ദാർഢ്യ പ്രകടനം നടത്തി. 

കോഴിക്കോട്മുതലക്കുളം ജങ്ങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കിഡ്സൺ കോർണറിലെ സമരപ്പന്തലിൽ അവസാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ഷാഫി നല്ലളം ,സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി , കബീർ ഫറോക്ക് , ഇസ്മായിൽ അരക്കിണർ ,എം .എം ഷഫീഖ്, റമീസ് ഫറോക്ക് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
കാസി ഖാൻ ,കെ ഷറഫുദ്ധീൻ , പി.മൊയ്തീൻ, അസ്ലം കീഴില്ലത്ത്, നസീർ മോഡേൺ പ്രകടനത്തിന് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live