ഭാരതീയ പ്രകൃതി കൃഷി പദ്ധതി:
പെരുവയൽകൃഷിഭവൻ്റെ നേതൃത്വത്തിൽ ഹരിതകഷായം, ജൈവ കീടനാശിനി,എന്നിവയുടെ വിതരണ ഉൽഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി നിർവ്വഹിച്ചു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതി(BPKP) യുടെ ഭാഗമായി പെരുവയൽകൃഷിഭവൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച ഹരിതകഷായം, ജൈവ കീടനാശിനി, സമ്പുഷ്ടീകരിച്ച ചാണകപ്പൊടി എന്നിവയുടെ വിതരണ ഉൽഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ദിവ്യ .യു.കെ പദ്ധതി വിശദീകരിച്ചു.CRP
സി - എം .സദാശിവൻ സ്വാഗതവും FlG കൺവീനർ MP ജയപ്രകാശൻ നന്ദിയും പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുബിത തോട്ടാഞ്ചേരി ,വാർഡ് മെമ്പർമാരായ വിനോദ് എളവന, ഷാഹിന, അഗ്രികൾച്ചർ ഓഫീസ് അസിസ്റ്റൻറുമാരായ ഇർഫാൻ; റീബ,SLRP എം - ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി
