ഞങ്ങളുടെ അടുക്കള പൂട്ടരുത്:
എ.ഐ.ഡി.ഡബ്ല്യു.എ പ്രതിഷേധ ധർണ്ണ നടത്തി
ഞങ്ങളുടെ അടുക്കള പൂട്ടരുത്:
പാചകവാതക ഇന്ധനവില വര്‍ധനവിനെതിരെ എ.ഐ.ഡി.ഡബ്ല്യു.എ പ്രതിഷേധ ധർണ്ണ നടത്തി
പെരുമണ്ണ :
ഞങ്ങളുടെ അടുക്കള പൂട്ടരുത് എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിള അസോസിയേഷൻ പെരുമണ്ണ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രതിഷേധ ധർണ്ണ നടത്തി. എ.ഐ.ഡി.ഡബ്ല്യു.എ ഏരിയ പ്രസിഡന്റ് സി.ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.എം.ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ.അജിത അഭിവാദ്യം ചെയ്തു. ശോഭനകുമാരി സ്വാഗതവും ശ്യാമള മുണ്ടക്കാശേരി നന്ദിയും പറഞ്ഞു.
