മുണ്ടുപാലം റോഡിൻ്റെ ശോചനീയാവസ്ഥ:
മുസ് ലിം യൂത്ത് ലീഗ് കുറ്റിക്കാട്ടൂർ ശാഖാ കമ്മറ്റി ബഹുജന പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും നടത്തി.
എം.എൽ.എയുടെ നിസംഗതക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം
പെരുവയൽ:
കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ നിസ്സംഗത പുലർത്തുന്ന സ്ഥലം എം.എൽ.എ യുടെ സമീപനത്തിനെതിരെ മുസ് ലിം യൂത്ത് ലീഗ് കുറ്റിക്കാട്ടൂർ ശാഖാ കമ്മറ്റി ബഹുജന പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും നടത്തി. കുറ്റിക്കാട്ടൂരിൽ നടന്ന പ്രതിഷേധ സംഗമം പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
കുറ്റിക്കാട്ടൂർ ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് അഹ്‌മദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് അനീഷ് പാലാട്ട്, മുജീബ് റഹ്മാൻ ഇടക്കണ്ടി, സലീം എം പി, യാസർ പുവ്വാട്ട് പറമ്പ്, മഹ് ഷൂം മാകിനിയാട്ട്, ഫസൽ മുണ്ടോട്ട്, മാമു ചാലിയറക്കൽ, ഉസ്മാൻ ഇയ്യക്കുനി, രാഹൂഫ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ഫർസാൻ ചാലിയറക്കൽ സ്വാഗതവും സിയാദ് തിരുമംഗലത്ത് നന്ദിയും പറഞ്ഞു.
പിഡബ്ല്യുഡിക്ക് കീഴിലുള്ള കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡിന്റെ ദുരവസ്ഥയിൽ അധികാരികൾ പുലർത്തുന്ന മൗനത്തെ ചോദ്യംചെയതാണ് യൂത്ത് ലീഗ്
ക്രിയാത്മകത ഇടപെടലുമായി രംഗത്ത് എത്തിയത്. 25 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി നടന്ന റോഡ് മാസങ്ങൾക്കുള്ളിൽ തകർന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗിൻ്റെ ഇടപെടൽ.
റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത പത്ത് വര്‍ഷം കാലയളവിൽ നടന്ന മുഴുവൻ കാര്യങ്ങളിലെ പൊള്ളത്തരങ്ങളും വിവരാവകാശ രേഖയിലൂടെ യൂത്തലീഗ് പുറത്തുവിട്ടു. അറ്റകുറ്റപണിയെല്ലാതെ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇക്കാലയളവിൽ പിഡബ്ല്യുഡി നടത്തിയിട്ടില്ലെന്നും.
അശാസ്ത്രീയമായ ഫണ്ട് വകയിരുത്തലിലൂടെ ഇക്കാലയളവില്‍ റോഡില്‍ നഷ്ടപ്പെടുത്തിയത് ജനങ്ങളുടെ 50 ലക്ഷത്തോളം രൂപയുടെ നികുതി പണമാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചു
വിഷയത്തില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സ്ഥലം എംഎല്‍എ, പിഡബ്ല്യുഡി എഞ്ചിനീയര്‍ എന്നിവർക്ക് പരാതിയും, റോഡ് നവീകരണത്തിന് സാധ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ വികസനം രൂപരേഖ സമർപ്പിക്കുന്നതിനുമായി പ്രദേശവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും ഒപ്പു ശേഖരണം നടത്തി.
തെക്കന്‍ കേരളത്തില്‍ നിന്നും വരുന്ന യാത്രികര്‍ക്ക്, രാമനാട്ടുകര-കോഴിക്കോട് ബൈപ്പാസില്‍ നിന്നും കുറ്റിക്കാട്ടൂര്‍-കുന്ദമംഗലം വഴി വയനാട് ഭാഗത്തേക്കും അതുപോലെ തിരിച്ചും ഏറ്റവും എളുപ്പമാര്‍ഗമായ 'കുറ്റിക്കാട്ടൂര്‍-മുണ്ടുപാലം റോഡ്' 2012 മുതല്‍ പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ കീഴിലാണുള്ളത് വിവരാവകാശ രേഖ കാണിച്ചു യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.
എട്ട് മീറ്റര്‍ വീതിയില്‍ 2.6 കിമി നീളത്തില്‍ കിടക്കുന്ന ആയ റോഡില്‍ ഈ കാലയളവില്‍ അറ്റകുറ്റപ്പണികള്‍ അല്ലാതെ ഒരു പദ്ധതിയും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതേസമയം, ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ ഓടുന്ന, അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ബൈപ്പാസ് ആയി മാറിയ ഈ റോഡിന് നിലവില്‍ 3.5 മീറ്റര്‍ വീതി ടാറിംഗ് മാത്രമാണ് ഉള്ളത്. നിലവില്‍ പൂര്‍ണ്ണമായ ട്രൈനേജ് സംവിധാനം പോലുമില്ലാത്തതിനാല്‍, മഴക്കാലത്തു ടാറിംഗിന് ഇരുവശങ്ങളിലുമായി വെള്ളംകെട്ടിനിൽക്കുന്നത് സര്‍വ്വ സാധാരണമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശത്തെ, ഇതുവഴിയുള്ള കാല്‍നട യാത്രയും ഏറെ ദുസഹമാണ്.
ആയതിനാല്‍, അടിയന്തരമായി ഈ റോഡില്‍ ശാസ്ത്രീയമായ ഒരു നവീകരണം സാധ്യമാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡിന്റെ ഇരുഭാഗത്തും ഫുട്ട്പാത്ത് കം ട്രൈനേജ് സംവിധാനം ഒരുക്കുകയും ബാക്കി ഭാഗം പൂര്‍ണ്ണമായി ടാറിങ് നടത്തുകയും ചെയ്യുന്നതാവും അഭികാമ്യം. മാമ്പുഴയുടെ സമീപത്തു കൂടിയുള്ള റോഡായതിനാല്‍ നിലവിലെ നീരൊഴുക്കുകള്‍ക്ക് അനുസൃതമായ കലുങ്കുകളും ആവശ്യമായി വരുമെന്നും വികസന രൂപരേഖയിൽ യൂത്ത് ലീഗ് പ്രസിഡണ്ട് ഇർഷാദ് അഹമ്മദ് ആവശ്യപ്പെട്ടു.
