മദ്യശാലകൾ തുടങ്ങാനുള്ള തീരുമാനം പൊതു ജനത്തോടുള്ള വെല്ലുവിളി :
യുവ രാഷ്ട്രീയ ജനതാദൾ
മദ്യശാലകൾ തുടങ്ങാനുള്ള തീരുമാനം പൊതു ജനത്തോടുള്ള വെല്ലുവിളി :
യുവ രാഷ്ട്രീയ ജനതാദൾ
പുതുതായി 175 മദ്യശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ പരിഗണനയിലാണെന്ന ഹൈക്കോടതിയിലെ സർക്കാർ മറുപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണന്നും യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്കട്ടറി എ.പി യൂസുഫ് അലി മടവൂർ ആവശ്യപ്പെട്ടു.
മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത്
30 മദ്യശാലകൾ ഉള്ളിടത്ത് 5 വർഷം കൊണ്ട് പിണറായി വിജയൻ സർക്കാർ 600 മദ്യശാലകളാക്കുകയും
ഇപ്പോൾ വീണ്ടും 175 പുതിയ മദ്യശാലകൾ കൂടി തുടങ്ങുമെന്നുമുള്ള നയം ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്,
മദ്യം വ്യാപകമായതിനെ തുടർന്ന് സമീപകാലത്ത് കുടുംബങ്ങളിൽ കൂട്ടക്കൊലകൾ വർദ്ധിക്കുകയും സാമൂഹികമായ വലിയ അക്രമങ്ങൾക്കും ഇടയായിട്ടുണ്ട്,
മദ്യമെന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനുമുള്ള നിശ്ചയദാർഢ്യം തങ്ങൾക്ക് മാത്രമേയുള്ളൂ എന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ, ജനങ്ങളോട് കൊഞ്ഞനം കുത്തുന്ന സമീപനം പൊതുജനം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
