Peruvayal News

Peruvayal News

പൂനൂർ ഗാഥ കോളേജിൽ സംസ്ഥാന സർക്കാരിന്റെ റൂട്രോണിക്സ് വിജയ വീഥി പഠന കേന്ദ്രത്തിന് അംഗീകാരം ലഭിച്ചു.


പൂനൂർ ഗാഥ കോളേജിൽ സംസ്ഥാന സർക്കാരിന്റെ റൂട്രോണിക്സ് വിജയ വീഥി പഠന കേന്ദ്രത്തിന് അംഗീകാരം ലഭിച്ചു.

പൂനൂർ : 
കേരള സർക്കാരിന്റെ നൂറിന കർമ്മപദ്ധതികളിൽ ഉൾപ്പെട്ടതും  കേരള സംസ്ഥാന റൂട്രോണിക്സ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതുമായ വിജയവീഥി പദ്ധതിയുടെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രം പൂനൂർ ഗാഥ  കോളേജിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒരു കേന്ദ്രമാണ് അനുവദിക്കുന്നത്.

നാൽപ്പത് വർഷം പിന്നിട്ട ഗാഥ കോളേ
ജിന് ലഭിച്ച ഈ അംഗീകാരം ഗ്രാമ പഞ്ചായത്തിലെ വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് മത്സര പരീക്ഷകളിൽ വിജയിച്ച് ജോലി നേടുന്നതിന് ഏറെ സഹായകരമാകുമെന്ന് പ്രസിഡണ്ട് ഇന്ദിര പറഞ്ഞു.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് വിവിധ മത്സര പരീക്ഷകളിൽ വിജയം കൈവരിക്കാനും, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ശാസ്ത്രീയമായ പഠന ,പരിശീലനങ്ങളുമാണ് വിജയ വീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക. വിദഗ്ദ്ധ പരിശീലകർ മുഖേന വീഡിയോ ക്ലാസ്സുകൾ, മാതൃകാ ചോദ്യപേപ്പറുകൾ, നിരന്തരമായ എഴുതി പരിശീലനം തുടങ്ങിയവ ലഭ്യമാക്കും.

ചടങ്ങിൽ പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിച്ചു ചിറക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം സി.പി. കരീം, ടി.സി. രമേശൻ , യു.കെ. ബാവ, ടി.കെ. വിജയൻ , വി.പി.അബ്ദുൾ ജബ്ബാർ , ദിനേശ് പുതുശ്ശേരി, പി.കെ. വനജ പ്രസംഗിച്ചു.

സ്റ്റാഫ് സിക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും വി.റെജി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live