വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു.
കോടഞ്ചേരി : അടിവാരം ഭാഗത്തുനിന്ന് നിറയെ വൈക്കോലും ആയി വന്ന ലോറിക്ക് തീപിടിച്ചു. കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂളിന് താഴെ ഭാഗത്ത് വെച്ച് ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നു. ജെസിബി ഉപയോഗിച്ച് ലോറിയിൽനിന്ന് വൈക്കോൽ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.കോടഞ്ചേരി ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചു കയറിയതിനാൽ വലിയൊരു അപകടം ഒഴിഞ്ഞു.
