ഫജ്ർ യൂത്ത് ക്ലബ്ബ് യുവതയെ പരിവർത്തിപ്പിക്കും : ഒ.എം നൗഷാദ്
പെരുവയൽ :
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ശാഖാതലങ്ങളിൽ തുടക്കം കുറിച്ച ഫജ്ർ യൂത്ത് ക്ലബ്ബ് യുവതയിൽ പരിവർത്തനമുണ്ടാക്കുമെന്നും അത് കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം നൗഷാദ് പറഞ്ഞു.
ഫജ്ർ യൂത്ത് ക്ലബ്ബിൻ്റെ ഡേ 12 കായലം ശാഖയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
മതനിരാസവും ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് ഉത്തമ സമുദായം സ്വത്വത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്നും മഹാനായ ബാഫഖി തങ്ങളുടെ കരണീയ മാതൃക നമുക്ക് മുന്നിലുണ്ടെന്നും അദ്ധേഹം പറഞ്ഞു.
കാമ്പയിൻ കൊണ്ട് യൂത്ത് ലീഗ് ഉദ്ധേശിക്കുന്നത് നല്ല വ്യക്തികളെ സൃഷ്ടിച്ചെടുക്കലാണ് ,
നല്ല വ്യക്തി രൂപപ്പെടുമ്പോൾ നല്ല സമൂഹവും രൂപപ്പെടുമെന്നും ഒ.എം നൗഷാദ് വ്യക്തമാക്കി.
ലത്തീഫ് പുല്ലിൽ അധ്യക്ഷത വഹിച്ചു.
ഇ.സി മുഹമ്മദ് ,മുഹമ്മദ് കോയ കായലം ,
ഷഫീഖ് കായലം ,മുസ്തഫ മാങ്ങാട്ട് ,
ഷമീം മാങ്ങാട്ട് ,അസ്ലം ജലാലി ,സിദ്ധീഖ് എറശേരി
ഫിർദൗസ് എടപോത്തിൽ ,ഹാഷിഫ് പാറക്കോട്ട് സംസാരിച്ചു.
