ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഉടനടി നടപ്പിലാക്കണം:
സ്‌നേഹ സാന്ത്വനം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍
പെരുമണ്ണ:
കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ മാവൂര്‍പറമ്പ്, തവിട്ടുചുരക്കുന്ന് പ്രദേശങ്ങളില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഉടനടി നടപ്പിലാക്കണമെന്ന് അറത്തില്‍ പറമ്പ സ്‌നേഹ സാന്ത്വനം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ഹരിസാദ് പെരുമണ്ണ അധ്യക്ഷനായി. ജലീല്‍, ടി.സി മിശ്രദാസ്, കെ. മമ്മദ്‌കോയ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഹരിദാസ് പെരുമണ്ണ(പ്രസിഡണ്ട്), കെ. മൊയ്തീന്‍, ടി.കമ്മുട്ടി, (വൈ.പ്രസിഡണ്ട്മാർ), ജലീല്‍ മണ്ണാറക്കല്‍( ജന:സെക്രട്ടറി), മമ്മദ് കോയ കൊളാത്തൊടി, രാജേഷ് അരങ്ങാത്ത് (സെക്രട്ടറിമാര്‍), ടി.സി മിശ്രദാസ്(ട്രഷറർ), എം. രാഘവന്‍, എം. നളിനി, വി.പി ഗോവിന്ദന്‍ നമ്പൂതിരി, ജോര്‍ജ് കുര്യന്‍ കൊല്ലംകുന്നേല്‍, ഗോപാലകൃഷ്ണന്‍ നായര്‍, (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.
