പെരുവയൽ കള്ളാടിച്ചോല അംഗൻവാടി ടീച്ചർ രാധ ടീച്ചർക്ക് യാത്രയയപ്പ് നൽകി
പെരുവയൽ:
പെരുവയൽ കള്ളാടിച്ചോല അംഗൻവാടി ടീച്ചർ രാധ ടീച്ചർക്ക് പ്രദേശവാസികളുടെയും AMLC കമ്മറ്റിയുടെയും അംഗൻവാടി ഗുണഭോക്താക്കളുടെയും നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി, വാർഡ് മെമ്പർ രേഷ്മ തെക്കേടത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങ് ബ്ലോക്ക് മെമ്പർ N അബൂബക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചേർന്ന് ടീച്ചർക്ക് നാട്ടുകാരുടെ സ്നേഹോപഹാരം നൽകി, പുതിയ അംഗൻവാടി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.പി ബിജു, ശ്രീലത, മൈമുന എന്നിവർ ആശംസകൾ അറിയിച്ചു, ചsങ്ങിന് അംഗൻവാടി ഹെൽപ്പർ സത്യ നന്ദി പറഞ്ഞു, രാധ ടീച്ചറുടെ വികാരനിർഭരമായ മറുപടി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.
