ബഡ്സ് സ്ക്കൂൾ ഒന്നാം നിലയും സ്മാർട് ക്ലാസ്റൂമും ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻറെയും 2021-22 ഈ വർഷത്തെ പദ്ധതിവിഹിതം ഉപയോഗിച്ച് പൂർത്തീകരിച്ച ബഡ്സ് സ്കൂൾ ഒന്നാം നില കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെച്ചൂളി ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് ബഡ്സ് സ്കൂളിൽ തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്റൂം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ ഷമീർ അധ്യക്ഷത വഹിച്ചു.
പെരുമണ്ണ പഞ്ചായത്തിലെ ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവനി ഹരിത കർമ്മ സേന കാറ്ററിംഗ് യൂണിറ്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെച്ചൂളി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് മുംതാസ് ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് വികസന സാൻഡ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ഉഷ,ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, വാർഡ് മെമ്പർമാരായ കെ കെ ഷമീർ, കെ പി രാജൻ, വി പി കബീർ, കുടുംബശ്രീ എഡിഎംസി ഗിരീശൻ പി എം, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ ടി നിസാർ, സി ഡി എസ് ചെയർപേഴ്സൺ സുമ ഇകെ , പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ , ശോഭന ടീച്ചർ , തങ്കമണി, സതീഷ്ചന്ദ്രമാസ്റ്റർ, സാബിറ, ബബിത, മിനി എന്നിവർ സംസാരിച്ചു. ഹസീന ടീച്ചർ നന്ദി രേഖപെടുത്തി.
