പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് എടിഎം സിഡിഎം ഉദ്ഘാടനം ചെയതു
പെരുമണ്ണ:
പെരുമണ്ണ സർവീസ് സഹകരണ ബാങ്ക് എടിഎം സിഡിഎം ഉദ്ഘാടനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ സി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാലിദ് കിളിമുണ്ട മുഖ്യാതിഥിയായി.
പി. മൊയ്തീൻ മാസ്റ്റർ, എം എൻ ഭാസ്കരൻ, എ പി പീതാംബരൻ, ശ്രീജിത്ത് കുരുവട്ടൂർ, എം എ പ്രഭാകരൻ, ewire sales head ബിനുലാൽ ചന്ദ്ര, പഞ്ചായത്ത് മെമ്പർമാരായ കെ പി രാജൻ, വിപി കബീർ, ബാങ്ക് ഡയറക്ടർമാരായ അബ്ദുൽസലാം, കെ ഇ ഫസൽ, അനീഷ് കുമാർ, കെഎം കൃഷ്ണൻകുട്ടി, എസ് എം സേതുമാധവൻ, സുധാകരൻ കൊളക്കാടത്ത്, മൊയ്തീൻ, വേണു പിഎം, ഉഷ നാരായണൻ ബാങ്ക് സെക്രട്ടറി പ്രീത കരിവാലിൽ തുടങ്ങിയവർ സംസാരിച്ചു.
