ഗ്രാസിം ഭൂമി ബഹുജന പ്രക്ഷോഭത്തിന് തീരുമാനം
മാവൂർ:
അനിശ്ചിതാവസ്ഥയിൽ കിടക്കുന്ന ഗ്രാസിം ഭൂമി ഉപയോഗപ്പെടുത്തി പുതിയസംരംഭങ്ങൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം തുടങ്ങാൻ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. മാവൂർ കൺവെൻഷൻ സെന്റരിൽ കൂടിയ സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ ആദ്യപടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നദ്ധ, യുവജന സംഘടന ഭാരവാഹികളും ഉൾക്കൊള്ളുന്ന ഹോ അഡ് ഹോക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌പുലപ്പാടി ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് മെംബർ രജിത സത്യൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, അഗം എ.പി. മോഹൻദാസ്, കെ.ജി. പങ്കജാക്ഷൻ (സി.പി.ഐ), വിഎസ്. രഞ്ജിത്ത് (കോൺ-ഐ), ഇ. എൻ. പ്രേമനാഥൻ, (സി.പി.എം), എൻ. പി. അഹമ്മദ് (മുസ്ലിം ലീഗ്), കെ. പി. രാജാശേഖരൻ (ആർ.എം.പി. ഐ), പി. സുനോജ് കുമാർ (ബി.ജെ.പി), അബ്ദുള്ള മനോടുകയിൽ (മാവൂർ പ്രസ്സ് ഫോറം), പി.ടി. മുഹമ്മദ് (ഐ. എൻ.എൽ) കെ.എസ്. രാമമൂർത്തി, കെ.ടി. അഹമദ്കുട്ടി, സുരേഷ് പുതുക്കുടി, കെ.എം. മുർതാസ് യൂത്ത് ലീഗ്), ഒ.പി. സമദ് (യൂത്ത് കോൺഗ്രസ്), യു.കെ. ശെരീഫ് (എസ്.ഡി.പി.ഐ), പി.ടി. അബ്ദുൽ ലത്തീഫ്, നാസർ പുൽക്കണ്ടി, ഓനാക്കിൽ ആലി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ സ്വാഗതവും മെംബർ ഗീതമണി നന്ദിയും പറഞ്ഞു.
