ഹിജാബ് നിരോധനം: കോടതി വിധി നിരാശാജനകം.
പെരുമണ്ണ:
ഹിജാബ് നിരോധനം കോടതി വിധി നിരാശാജനകം ബദ്‌രിയ്യ വിമൺസ് കോളേജ് വിദ്യാർത്ഥിനികൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മനുഷ്യാവകാശങ്ങൾക്ക് ഏറെ മൂല്യം നൽകിയിരുന്ന ഭരണഘടനയുടെ പവിത്രതകൾക്ക് കളങ്കം സൃഷ്ടിക്കുന്ന നിലയിൽ പലവിധ പ്രവർത്തനങ്ങളിലൂടെ ആസൂത്രിതമായി ഒരു മത വിഭാഗത്തിൻ്റെ ചിഹ്നങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട വേദനാജനകമാണ്. മതകീയ ചിഹ്നങ്ങൾ സംരക്ഷിക്കേണ്ടത് മത വിശ്വാസികളുടെ ബാധ്യതയാണ്. ഇത്തരം കടന്നു കയറ്റങ്ങളെ തടയുകയും കിരാതർ തേർവാഴ്ച നടത്തുന്ന ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്നും അത്തരക്കാരെ തുടച്ചു മാറ്റണമെന്നും പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. ഫാളില ഒന്നാം വർഷ വിദ്യാർത്ഥിനികൾ നടത്തിയ പരിപാടിയിൽ മാനേജർ സി.പി അഷ്റഫ് ഫൈസി അദ്ധ്യക്ഷനായി.
അദ്ധ്യാപകരായ ശമീറലി വാഫി, തശ് രിഫ സെെനിയ്യ സംസാരിച്ചു.
