സ്നേഹസാന്ത്വനം റസിഡൻസ് അസോസിയേഷനും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
പെരുമണ്ണ:
പെരുമണ്ണ അഞ്ചാം വാര്‍ഡിലെ സ്നേഹസാന്ത്വനം റസിഡൻസ് അസോസിയേഷനും ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പെരുമണ്ണ പഞ്ചായത്ത് മെമ്പര്‍ കെ പി രാജൻ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഹരിദാസ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി അബ്ദുൽ അസീസ് ക്ലാസെടുത്തു.
റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ, ഭാരവാഹികളായ മമ്മദ് കോയ കെ, നളിനി ടീച്ചർ, മിശ്രദാസ്, മൊയ്തീൻ കെ, കമ്മു ടി, രാജേഷ്, രാഘവൻ, ജോർജ് കുര്യൻ, ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. നിരവധി ആളുകൾ ക്യാമ്പിൽ പരിശോധന നടത്തി.
