Peruvayal News

Peruvayal News

പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅവ വിദ്യാർത്ഥികളും തിബിയാൻ ഇസ്ലാമിക്‌ പ്രീ സ്കൂൾ വിദ്യാർഥികളും സംയുക്തമായി എക്സ്പോ സംഘടിപ്പിച്ചു.

രിഫാഇയ്യ എക്സ്പോ ശ്രദ്ധേയമായി

കൊടുവള്ളി : 
പുത്തൂർ  കൊയിലാട് രിഫാഇയ്യ ദഅവ  വിദ്യാർത്ഥികളും തിബിയാൻ  ഇസ്ലാമിക്‌ പ്രീ സ്കൂൾ  വിദ്യാർഥികളും  സംയുക്തമായി എക്സ്പോ സംഘടിപ്പിച്ചു. 

സ്വയം നിർമ്മിത  ഇലക്ട്രിക്  ഉപകരണങ്ങൾ,  കര കൗശാല  വസ്തുക്കൾ, മെഡിക്കൽ  ഉപകരണങ്ങൾ, പുരാവസ്തുക്കൾ , പഴയകാല  കറൻസി  നാണയങ്ങൾ, ഫുഡ്‌  ഫെസ്റ്റ്  എന്നിവയാൽ. എക്സ്പോ  ശ്രദ്ധേയമായി. രിഫാഇയ്യ  ചെയർമാൻ സയ്യിദ്  കുഞ്ഞി  സീതി കോയ തങ്ങളുടെ  അധ്യക്ഷതയിൽ ഓമശ്ശേരി  ഗ്രാമ  പഞ്ചായത്ത്‌  പ്രസിഡന്റ്  നാസർ പുത്തൂർ  ഉദ്ഘടനം നിർവഹിച്ചു, മണാശ്ശേരി ഹൈ സ്കൂൾ  പ്രിൻസിപ്പൽ ജാഫർ സർ, കെ  രാധകൃഷ്ണൻ, ഉസ്മാൻ  മാസ്റ്റർ  അണ്ടോണ, ഹമീദ്  പാലക്കുന്നു, ഹമീദ്  ഹാജി  മേപ്പളളി, മണാശേരി ഹൈ സ്കൂൾ  പി ടി  എ പ്രസിഡന്റ് സ്വാദിഖ്  കൂളിമാട്, കെ സി  മുഹമ്മദ്‌  ഹാജി, ശംസുദ്ധീൻ  സഖാഫി, കെ പി  കുഞ്ഞായിൻ  ഹാജി, എൻ  മുഹമ്മദ്‌  ഹാജി, സർത്തജ്  അഹ്മദ്, റഷീദ്  കുണ്ടത്തിൽ സംബന്ധിച്ചു. ഉബൈദ്  സഖാഫി  സ്വാഗതവും സുഫിയാൻ പാലക്കുന്നു  നന്ദിയും  പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live