ചൂഷണങ്ങളെ നവോത്ഥാനത്തിൻ്റെ മുഖമൂടിയണിയിപ്പിക്കരുത് :
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
പെരുമണ്ണ :
ചൂഷണങ്ങളെ നവോത്ഥാനത്തിൻ്റെ മറവിൽ ഒളിച്ചുകടത്തുന്നത് ആദർശ ശൂന്യതയുടെ അടയാളമാണെന്ന് ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പ്രസ്താവിച്ചു. കേരളത്തിലുടെ നീളം ഇസ്തിഗാസും തവസ്സുലും തൗഹീദും ശിർക്കുമെല്ലാം ചർച്ച ചെയ്തിരുന്ന സലഫികൾ ഇപ്പോൾ അതിനെ കുറിച്ച് കമ മിണ്ടുന്നില്ല. പകരം കപടചരിത്രം നിർമ്മിച്ച് നവോത്ഥാനത്തിൻ്റെ പേറ്റൻറ് സ്വന്തമാക്കാനുള്ള തത്രപാടിലാണ്. ജനമധ്യേ ആദർശപാപ്പരത്തം അനാവരണം ചെയ്യപ്പെട്ടതിനാലാണ് ഈ ചുവട് മാറ്റമെന്ന് ചുള്ളിക്കോട് കൂട്ടിച്ചേർത്തു. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റി പെരുമണ്ണയിൽ സംഘടിപ്പിച്ച ഉണർത്തുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന് പതാക ഉയർത്തി. എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി പ്രാർത്ഥന നടത്തി. ഇബ്റാഹീം സഖാഫി താത്തൂർ അദ്ധ്യക്ഷത വഹിച്ചു. പി എ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, അബ്ദുർറശീദ് സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി.
അബ്ദുല്ലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ,
കെ.അബ്ദുൽകലാം മാവൂർ, എം ടി ശിഹാബുദ്ധീൻ സഖാഫി, തുടങ്ങിയവർ സംസാരിച്ചു.
അബ്ദുറഹ്മാൻ മാസ്റ്റർ വെള്ളിപ്പറമ്പ്, സൈനുദ്ധീൻ നിസാമി കുന്ദമംഗലം, ശംസുദ്ധീൻ പെരുവയൽ, മഹ്‌മൂദ് സഖാഫി, അബ്ദുറഹ്മാൻ മാസ്റ്റർ പെരുമണ്ണ, എ പി അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ സ്വാഗതവും അലി അഷ്‌റഫ് വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
