Peruvayal News

Peruvayal News

കൊടുംവേനലിൽ കുടിനീരുമായി ഒരു കുടം വെള്ളം


കൊടുംവേനലിൽ കുടിനീരുമായി ഒരു കുടം വെള്ളം കിളികൾക്കും പരിപാടി ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മാർച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ച് ചാത്തമംഗലം ഗ്രാമ പഞ്ചായത്തും,സഹായ സംഘടനയായ  മിറർ സെൻറർ ഫോർ സോഷ്യൽ ചെയ്ഞ്ച്,
 വയനാടും
 കുന്നമംഗലം   ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണി റ്റും,സംയുക്തമായി സംഘടിപ്പിച്ച" കൊടും വേനലിൽ കുടിനീരുമായി ഒരു കുടം വെള്ളം കിളികൾക്കും"എന്ന പരിപാടിയുടെ ഉദ്ഘാടനം സങ്കേതം അങ്ങാടിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽഗഫൂർ ഓളിക്കൽ ഉദ്ഘാടനം ചെയ്തു.വേനൽ ചൂട് ശക്തിയാകുന്ന ഈ വേളകളിൽ കിളികൾ ക്കായി ദാഹജലം നൽകാം ജീവൻ നിലനിർത്താം എന്ന സന്ദേശം നൽകി ഈ പരിപാടിക്ക് തുടക്കം കുറിച്ചു.
ശ്രീ .ബഷീർ അഹമ്മദ്( കുന്നമംഗലം ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ്)സ്വാഗതം പറഞ്ഞു .ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുഷമ അധ്യക്ഷയായി.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഗഫൂർ 
ഓളിക്കൽ
 ഉദ്ഘാടനം
 ചെയ്തു.ശ്രീ . വിശ്വൻ വെള്ളലശ്ശേരി,  ശ്രീമതി പ്രീതി,ശ്രീമതി പുഷ്പ( വികസന കാര്യം),എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി നിഖിൽ അഗസ്ത്യൻ, ശിവപ്രിയ എന്നിവർ ആശംസകൾ നൽകി .ജല ജീവൻ മിഷൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററായ നീതു ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻഎസ്എസ് ടീമംഗം അദ്രജ നന്ദി പറയുകയും വാർഡുകളിലെ പതിനഞ്ചോളം സ്ഥലങ്ങളിൽ കിളികൾക്ക് ദാഹജല കുടം ഒരുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.

Don't Miss
© all rights reserved and made with by pkv24live