Peruvayal News

Peruvayal News

കളൻതോട് ശാഖ വനിതാ ലീഗ് സംഗമം നടത്തി.


കളൻതോട് ശാഖ വനിതാ ലീഗ് സംഗമം നടത്തി.
കട്ടാങ്ങൽ: 
ചുവട് 2022 എന്ന ക്യാമ്പയിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളൻതോട് വനിതാലീഗ് കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഹലീമ ടീച്ചർ സ്വാഗതം പറഞ്ഞു. ജാസ്മിൻ പരപ്പൻ കുഴിയിൽ  അദ്ധ്യക്ഷത വഹിച്ചു. ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഫാസിൽ മുടപ്പനക്കൽ, നുസ്റത്ത് പരപ്പൻകുഴിയിൽ, ബുഷ്റ പി, 
മൈമൂന മായങ്ങോട് എന്നിവർ സംസാരിച്ചു. സലീന ഇ എം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live