കൊടുവള്ളിയുടെ കഥ, എൻ്റെയും പുസ്തകം പ്രകാശനം ചെയ്തു.
കൊടുവള്ളി:
കോതൂർ മുഹമ്മദ്ജീവിതാനുഭവമായി എഴുതിയ
കൊടുവള്ളിയുടെ കഥ, എൻ്റെയും പുസ്തകം പ്രകാശനം ചെയ്തു.
മാധ്യമ പ്രവർത്തകൻ എൻ.പി.ചെക്കൂട്ടി സി.പി.കുഞ്ഞിമുഹമ്മദിന് കൈമാറിയാണ്
പ്രകാശനം ചെയ്തത്.എ.കെ.അബ്ദുൽ
മജീദ് പുസ്തക പരിചയം നടത്തി. എം. മാധവൻ നമ്പൂതിരി കൊടുവള്ളി സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം കോതൂർ മുഹമ്മദിന് കൈമാറി.അഡ്വ.പി. ടി.എ റഹിം എം.എൽ.എ.അധ്യക്ഷത വഹിച്ചു.
ഡോ.എം.കെ.മുനീർ, നഗരസഭ ചെയർമാൻ അബ്ദുവെള്ളറ,കെ.ബാബു, ടി.കെ.മുഹമ്മദ്, സി.പി.നാസർകോയ തങ്ങൾ, വി.മുഹമ്മദ് കോയ, തനിക്കൽ മുഹമ്മദ്, കോതൂർ മുഹമ്മദ്, രമ പൂങ്കുന്നത്ത്, പ്രൊഫ. അബ്ദുൽ ഖാദർ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു. കോതൂർ മുഹമ്മദ് മറുപടി പ്രസംഗം നടത്തി.
പി.ടി.മൊയ്തീൻ കുട്ടി സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
