Peruvayal News

Peruvayal News

എൽ എസ് എസ് - യു എസ് എസ് വിജയികളെ ആദരിച്ചു

എൽ എസ് എസ് - യു എസ് എസ് വിജയികളെ ആദരിച്ചു

പുത്തൂർമഠം എ എം യു പി സ്കൂളിലെ 2020-21 വർഷത്തെ എൽ എസ് എസ് - യു എസ് എസ് വിജയികളെ അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ജ്യോതിർഗമയ 2022 അഡ്വ പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എൽ എസ് എസ്, യു എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പി ടി എ പ്രസിഡന്റ്‌ പി ടി എ സലാം അധ്യക്ഷനായിരുന്നു.
കുട്ടികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ്‌ ചെറുവോട്ട് നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ കെ നന്ദകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു 

പി ടി എ വൈസ് പ്രസിഡന്റ്‌ കെ സി ഷരീഫ്, അധ്യാപകരായ കെ ആർ ഷീല, നജീമ പി പി, സുലൈഖ പി, സുധ കെ, നസീറാബി , വിപിൻ വി. കെ, ഷെരീഫ പി എം, എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live