Peruvayal News

Peruvayal News

പറവകൾക്കൊരു തണ്ണീർ കുടം ഒരുക്കി ബദ്‌രിയ്യ വിമൺസ് കോളേജ് വിദ്യാർത്ഥിനികൾ.


പറവകൾക്കൊരു തണ്ണീർ കുടം ഒരുക്കി
ബദ്‌രിയ്യ വിമൺസ് കോളേജ് വിദ്യാർത്ഥിനികൾ.


പെരുമണ്ണ : 
കനത്ത വേനലിൻ്റെ ചൂടിൽ സഹ ജീവികൾക്ക് സ്വാന്ത്വനം പകരുകയാണ് ഫാളില വിദ്യാർത്ഥിനികൾ. ബദ്‌രിയ്യ വിമൺസ് കോളേജ് വിദ്യാർത്ഥി യൂണിയൻ ബസ്മ യുടെ കീഴിൽ നടത്തുന്ന "സഹജീവികൾക്ക് സ്വന്ത്വനം" പദ്ധതിയുടെ ഭാഗമായി പറവകൾക്കൊരു തണ്ണീർ കുടം പദ്ധതി സയ്യിദത്ത് ഫാത്വിമ റഊഫ ഉദ്ഘാടനം ചെയ്തു. ചുറ്റുവട്ടങ്ങളിൽ വളരുന്ന മൃഗങ്ങൾക്കും പറവകൾക്കും പ്രതികൂല കാലാവസ്ഥയുടെ പ്രതിസന്ധികളിൽ നിന്ന് മോചനം നൽകാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യം. ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ  സഹാനുഭൂതിയുള്ള പുതു തലമുറയെയാണ് ഫാളിലയിലൂടെ സമൂഹത്തിന് ലഭ്യമാവുന്നത്. മാനേജർ സി.പി അഷ്റഫ് ഫൈസി പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ ശമീറലി വാഫി കുറ്റിക്കാട്ടൂർ, തശ് രിഫ സൈനിയ്യ നല്ലളം സംസാരിച്ചു. ഫാത്വിമ ശിംസാന സ്വാഗതവും ഫസ്ന. കെ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live