അരിപ്പാപ്പുറം - വിരുപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ ഉൾപ്പെട്ട അരിപ്പാപ്പുറം - വിരുപ്പിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്തിന്റെ 8 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് പൂർത്തീകരിച്ചത് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. അജിത, ശ്യാമള പറശ്ശേരി, വാർഡ് വികസന സമിതി കൺവീനർ എം.ഉണ്ണികൃഷ്ണൻ ,പി എം കൃഷ്ണൻ , ദീപ മങ്ങത്തായ, കെ.എം പുരുഷോത്തമൻ എന്നിവർ സംസാരിച്ചു
